അഴിമതി പരാതികൾ; ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം. അഴിമതി പരാതികളിലാണ് അന്വേഷണം. ടൂറിസം അഡീഷണൽ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ബേക്കലിലെ ബിആർഡിസി ഓഫീസിലെത്തി പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു.
സി.എച്ച് കുഞ്ഞമ്പു എംഎൽഎ ആയിരുന്നു സംഘാടക സമിതി ചെയർമാൻ. ടിക്കറ്റ് വിൽപ്പനയുടെ കണക്കിലും, ടെൻഡർ നടപടികളിലും അഴിമതി നടന്നുവെന്നാണ് ആരോപണം. അന്വേഷണ റിപ്പോർട്ട് ടൂറിസം സെക്രട്ടറിക്ക് സമർപ്പിക്കും.