Thursday, January 9, 2025
Kerala

പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ

പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ. വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ നൽകുമെന്നും എൻഐഎ അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബെന്ന് എൻഐഎ അറിയിച്ചു.

കേരളത്തിലെ പിഎഫ്‌ഐ, അതിന്റെ ഭാരവാഹികള്‍, അംഗങ്ങള്‍.ബന്ധം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിയാണ് എറണാകുളം ജില്ലക്കാരനായ അയ്യൂബിനെ തിരയുന്നത്.

മതസമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനും യുവാക്കളെ ലഷ്‌കര്‍-ഇ-തൊയ്ബ ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിയാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *