കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറിൽ കുടുങ്ങിയത് കല്ലുംപുറം സ്വദേശി വിനോദാണ്. വിനോദ് കിണറ്റിൽ അകപ്പെട്ടത് നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യം മുതൽ നടത്തി. രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.