സംഘപരിവാര്‍ അനുകൂലികൾ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തിയ ഇന്ത്യയിലാണ്; കെ കെ ശൈലജ
അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഡിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണെന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തത്തിനുള്ള മറുപടിയെന്നും ഈ മനുഷ്യത്വ വിരുദ്ധതയ്‌ക്കെതിരെ ഒരുമിച്ച് അണിനിരക്കണം എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കെകെ ശൈലജ കുറിച്ചു. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവുമെന്നും കെകെ ശൈലജ കുറിച്ചു.