‘മണിപ്പൂരിലെത് ഹൃദയം തകർന്നുപോകുന്ന കാഴ്ച’, ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു; എ എ റഹീം
മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വിഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുത്, ഹൃദയം തകർന്നുപോകുന്ന കാഴ്ചയെന്ന് എ എ റഹീം എം പി. പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട് വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു.
വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച. മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു.മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും എ എ റഹീം കുറിച്ചു.
പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.