‘കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു’; ആരോപണവുമായി കെകെ ശൈലജ ടീച്ചർ
കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവുമായി കെകെ ശൈലജ ടീച്ചർ. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് മുൻ ആരോഗ്യമന്ത്രിയുടെ ആരോപണം. സഭയിൽ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉൾപ്പെടെ അധിക്ഷേപിച്ചും വാച്ച് & വാർഡിനെ കൈയ്യേറ്റം ചെയ്തും തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടർന്നുവരുന്നത് എന്ന് ശൈലജ ടീച്ചർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.