മലപ്പുറം ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമിനെ എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച രാത്രിയിൽ ആണ് ഇയാൾ ബൈക്കിന് പിറകിൽ നായയെ കെട്ടി വലിച്ചു കിലോമീറ്ററുകളോളം സഞ്ചരിച്ചത്.