ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല
ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ പോയ ജഗദീഷ് ഷെട്ടർ തോറ്റു. ഹുബ്ബളി ധര്‍വാഡില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ 23,000 ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഷെട്ടര്‍. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി വിട്ട് ഏപ്രിലില്‍ ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. പാര്‍ട്ടിക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ഷെട്ടര്‍ കൂടുമാറ്റത്തിന് ശേഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു
ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോൾ വനലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ പാർട്ടിയിൽ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതോടെയാണ് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടർന്ന് ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല.
കോൺഗ്രസ് പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക് പിന്നാലെ ലക്ഷ്മൺ സാവഡിയും ഷെട്ടറും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.