നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു
നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാൻ കഴിയുന്ന ഉപകരണം സ്വയം നിർമിച്ചാണ് ഇവർ ആത്‌മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവർ തലയറുത്തത്.
മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്‌മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.