സൈബർ തട്ടിപ്പിനിരയായി ഒന്നരലക്ഷം രൂപ നഷ്ടപ്പെടുത്തി; യുവതിയെ മുത്തലാക്ക് ചൊല്ലിയെ ഭർത്താവിനെതിരെ കേസ്
സൈബർ തട്ടിപ്പിനിരയായി ഒന്നരലക്ഷം രൂപ നഷ്ടപ്പെടുത്തിയ യുവതിയെ മുത്തലാക്ക് ചൊല്ലിയെ ഭർത്താവിനെതിരെ കേസ്. ഒഡീഷയിലെ കെന്ദ്രപ്പാറയിലാണ് സംഭവം. 32കാരിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 45കാരനായ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
ഏപ്രിൽ ഒന്നിനാണ് ഇയാൾ ഭാര്യയെ തലാക്ക് ചൊല്ലിയത്. 15 വർഷം നീണ്ട ദാമ്പത്യം മുത്തലാക്കിലൂടെ അവസാനിപ്പിക്കുകയായിരുന്നു. സൈബർ തട്ടിപ്പിനിരയായ യുവതിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമായിരുന്നു. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്.