ഭാര്യയെ കൊന്നിട്ട് കാണാനില്ലെന്ന് പരാതി; യുവാവ് അറസ്റ്റിൽ
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗിർദിഹിലാണ് മനീഷ് ബരൻവാൾ എന്നയാളെ പൊലീസ് പിടികൂടിയത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് മനീഷ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതിനൽകുന്നത്. 2021 ഡിസംബർ 14 മുതൽ ഭാര്യയെ കാണാനില്ലെന്നായിരുന്നു ഇയാളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാവുന്നത്. ഭാര്യയെ കൊന്ന് സുഹൃത്തിൻ്റെ വീട്ടിൽ താൻ മൃതദേഹം കുഴിച്ചിട്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മൃതദേഹവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.