Wednesday, April 16, 2025
National

ഡിഎംകെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

ഡിഎംകെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസും ഇടതുകക്ഷികളുമടക്കം 20 കക്ഷികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

വൈകിട്ട് അഞ്ച് മുതൽ കൊണാട്ട് പ്‌ളേസിലെ ന്യൂ മഹാരാഷ്ട്ര സദനിലാണ് യോഗം. രജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

ബിജെപിയിതര ഭരണമുള്ള സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് യോഗത്തിൽ ചർച്ചയായേക്കും. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷൻറെ നേതൃത്വത്തിലാണ് യോഗം. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിശാല പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാക്കുകയാണ് ഫെഡറേഷന്റെ ലക്ഷ്യം. സൂം വഴിയാണ് യോഗം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *