Monday, January 6, 2025
National

ഒമിക്രോൺ വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഒമിക്രോൺ വ്യാപന തോതും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 220 കടന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്

ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി തീവ്രതയുള്ളതാണ് ഒമിക്രോൺ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപകട സാധ്യത മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ നടത്താനാണ് കേന്ദ്രം നൽകിയ നിർദേശം.
 

Leave a Reply

Your email address will not be published. Required fields are marked *