ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായത് 2004 ലാണ്. ഏറ്റവും ഒടുവിൽ സർക്കാരിൻ്റെ ബഫർ സോൺ വിദഗ്ദ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു.
കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്കരൻനായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ.