ഡൽഹി പൊലീസ് നൽകിയ നോട്ടിസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് തീരും
ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ഡൽഹി പൊലീസ് നൽകിയ നോട്ടിസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് തീരും.
നോട്ടിസിന് 10 ദിവസത്തിനുള്ളിൽ മറുപടി നൽകാം എന്നായിരുന്നു രാഹുൽഗാന്ധി ഡൽഹി പോലീസിനെ അറിയിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെയുളള യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടിയ ഡൽഹി പോലീസ് ഈ മാസം 19ന് രാഹുൽഗാന്ധിയുടെ വസതിയിൽ എത്തി നോട്ടിസ് നൽകിയിരുന്നു.