രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം നിലനിർത്തി പാർലമെന്റിന് പുറത്തും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് നീക്കം
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം നിലനിർത്തി പാർലമെന്റിന് പുറത്തും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് നീക്കം.
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉയർത്തും. ഇതിനായി ഉടൻ പ്രതിപക്ഷപാർട്ടികളുടെ യോഗം വിളിക്കും.
കോൺഗ്രസിന്റെ ഒരു മാസം നീണ്ട പ്രതിഷേധ പരിപാടി ജയ് ഭാരത് സത്യാഗ്രഹം തുടരുകയാണ്.
ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് സത്യാഗ്രഹം നിലവിൽ തുടരുന്നത്.അടുത്തമാസം എട്ടിന് ഡിസിസ, പിസിസി തല പ്രതിഷേധവും . ഏപ്രിൽ മൂന്നാം വാരം ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തിയുള്ള വൻ പ്രതിഷേധവും സംഘടിപ്പിക്കും.