Thursday, January 23, 2025
Kerala

കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ

കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. സംരക്ഷിക്കാൻ ബാധിതയുള്ള ആൾ കൊലപ്പെടുത്തുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്. പ്രതി അരുൺകുമാറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ദമ്പതികളായ ഭാസ്കരനും, തങ്കമ്മയും. സ്വർണവും പണംവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ ജിതേഷ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *