ഡൽഹിയിൽ മ്യാന്മർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം; കേസെടുത്ത് പൊലീസ്
ഡൽഹിയിൽ മ്യാന്മർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ഓട്ടോ ഡ്രൈവർ ഇവരെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും അവിടെ വച്ച് നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹി കാളിന്ദി കുഞ്ച് മേഖലയിലാണ് സംഭവം. മകളുടെ ചികിത്സയ്ക്കായി ഭർത്താവിനൊപ്പമെത്തിയ ഇവരെ തെക്കുകിഴക്കൻ ഡൽഹിയിൽ വച്ച് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് താൻ അബോധാവസ്ഥയിലായിരുന്നു എന്നും നാലുപേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.