Thursday, January 9, 2025
National

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നാളെ

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് അനുകൂലമെന്നാണ് എക്സിറ്റ് പോൾ സർവേകളിൽ പ്രവചനം. വാശിയെറിയ പോരാട്ടം നടന്ന ത്രിപുരയിൽ ബിജെപി ക്ക് ഭരണ തുടർച്ച ഉണ്ടാകും എന്നാണ് പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് 36-45 വരെ പ്രവചിക്കുമ്പോൾ, 29 – 36 വരെ സീറ്റുകൾ സീ ന്യൂസ് മറ്ററൈസ് സർവേ പ്രവചിക്കുന്നു. 29- 40 സീറ്റുകൾ വരെയാണ് ജൻ കീ ബാത്തിന്റെ പ്രവചനം. മൂന്ന് സർവേകൾ സിപിഐഎം- കോണ്ഗ്രസ് കൂട്ടുകെട്ടിന് പരമാവധി 16 സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ, TIMES NOW – ETG RESEARCH മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വരെ സാധ്യത ചൂണ്ടി കാണിക്കുന്നത്. 18- 34 സീറ്റുകൾ വരെയാണ് പ്രവചനം. ബിജെപിക്ക് 21 -27 വരെ സീറ്റുകൾ ആണ് പ്രവചിക്കുന്നത്.

പുറത്ത് വന്ന നാല് സർവേകളും നാഗാലാൻഡിൽ BJP -NDPP സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ എല്ലാ പാർട്ടികളും ഒറ്റക്കോറ്റക്ക് മത്സരിച്ച മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് 4 എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. കോൺറാഡ് സങ്മയുടെ എൻപിപി പരമാവധി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷ യാകും എന്നാണ് പ്രവചനങ്ങൾ.

മേഖലയിൽ തൃണമൂൽ കോൺഗ്രസ് 14 സീറ്റുകൾ വരെ നേടാമെന്ന് പ്രവചിക്കുമ്പോൾ, തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാന ങ്ങളിലും കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *