ബസ് യാത്രികയുടെ സീറ്റിൽ മദ്യപിച്ചെത്തിയ യുവാവ് മൂത്രമൊഴിച്ചു: സംഭവം കർണാടകയിൽ
ബസിനുള്ളിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണ്ണാടകയിലെ ഹൂബ്ലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള ഒരു പൊതു ബസിൽ 32 കാരനായ യുവാവ് മദ്യപിച്ച് യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തിൽ 22 കാരി പൊലീസിൽ പരാതി നൽകി.
വിജയ്പുരയിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്നു ബസ്. ഹിബ്ബള്ളിയ്ക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്. ബസിൽ നിന്നും എല്ലാവരും ഇറങ്ങിയപ്പോൾ 32 കാരൻ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു.
അത്താഴം കഴിച്ച് മടങ്ങിയ പെൺകുട്ടി സീറ്റിന് സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും പരാതിപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്തു. സഹയാത്രികരോടും ബസ് ജീവനക്കാരോടും ഇയാൾ മോശമായി പെരുമാറി. നിയന്ത്രിക്കാനാകാതെ വന്നതോടെ യാത്രക്കാർ ഇയാളെ ഇറക്കി വിട്ടു. കണ്ടക്ടറും ഡ്രൈവറും സീറ്റ് കഴുകുകയും പെൺകുട്ടിയ്ക്ക് സീറ്റ് മാറ്റി നൽകുകയും ചെയ്തു.