Wednesday, January 8, 2025
National

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചു; പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. ഡൽഹിയിൽ ഓഗസ്റ്റ് 25നായിരുന്നു സംഭവം. 16 വയസുകാരിയായ പെൺകുട്ടി സ്കൂളിൽ നിന്ന് തിരികെവരുമ്പോൾ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അർമാൻ എന്ന അമാനത് അലി എന്ന യുവാവ് പൊലീസ് പിടിയിലായി. ഇയാൾക്കെതിരെ വധശ്രമത്തിനു ചുമത്തി കേസെടുത്തു. തോളിനു വെടിയേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു.

16 വയസുകാരിയായ പെൺകുട്ടിയുമായി തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ബന്ധമുണ്ടായിരുന്നതായി യുവാവ് പറയുന്നു. 2 വർഷമായി പരിചയമുള്ള ഇയാളുമായുള്ള ബന്ധം പെൺകുട്ടി മാസങ്ങൾക്കു മുൻപ് അവസാനിപ്പിച്ചു. ഇതേ തുടർന്ന് അർമാൻ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ ബോബിയും പ്രവീണും ചേർന്ന് പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *