Sunday, April 13, 2025
National

ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ഡൽഹി മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡൽഹി സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. അതിനിടെ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും.

ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. നേരത്തെ ഒരു തവണ സിബിഐ ചോദ്യം ചെയ്തിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

നിലവിൽ 7 പേരാണ് കേസിൽ അറസ്റ്റിലായത്. മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലുമടക്കം സിബിഐ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *