Tuesday, April 15, 2025
World

അടിസ്ഥാനപരമായ മാറ്റം വന്നു; താലിബാനുമായി സഹകരിക്കണമെന്ന് അമേരിക്കയോട് ചൈന

താലിബാനുമായി സഹകരിക്കണമെന്ന് അമേരിക്കയോട് നിർദേശിച്ച് ചൈന. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണം. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നൽകുമെന്നും ചൈന പറഞ്ഞു

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ചർച്ചയായത്. അഫ്ഗാനിൽ നിന്നുള്ള യു എസ് സേനയുടെ പിൻമാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അമേരിക്ക-ചൈന ചർച്ച നടന്നത്.

അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചു കൊണ്ട് തന്നെ ഭീകരതയെയും അക്രമത്തെയും ചെറുക്കാൻ സഹായിക്കണെന്നും ചർച്ചയിൽ ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *