Saturday, January 4, 2025
Kerala

ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.സുധാകരന്‍

 

എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഗോപിനാഥുമായി ആത്മബന്ധമുണ്ട്. തന്നെ കൈവിട്ടുപോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിവാദവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. പരസ്യപ്രതികരണം ഭൂഷണമാണോയെന്ന് നേതാക്കൾ ചിന്തിക്കണം. ഈ വിഷയത്തിലുള്ള പാർട്ടിയുടെ അഭിപ്രായങ്ങളെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞു. അത് അടഞ്ഞ അധ്യായമാണ്. ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണം. വിവാദങ്ങളുടെ ചാപ്റ്റർ ക്ലോസ് ചെയ്തു. പാർട്ടിയുടെ ഗുണത്തിന് വേണ്ടി ചർച്ചകൾ അവസാനിപ്പിക്കണം.

എന്നും താങ്ങും തണലുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയുമുണ്ടാകണമെന്നാണ് ആഗ്രഹം. കോൺഗ്രസിന്‍റെ വരാൻ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളിൽ പിടികിട്ടും. എല്ലാവരെയും സഹകരിപ്പിക്കാൻ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ല. സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *