Sunday, January 5, 2025
National

നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വൻസേനാ വിന്യാസം തുടരുന്നു; ഇന്ത്യൻ സേനയും സജ്ജമെന്ന് പ്രതിരോധമന്ത്രി

ഡൽഹി: പാങ്കോഗ്, ഗോഗ്ര മേഖലകളിൽ ചൈന വൻസേന വിന്യാസം തുടരുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂർ‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ ആരും സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തർക്കപ്രദേശമല്ലാത്ത ഗൽവാനിലും പട്രോളിംഗിന് ചൈന അനുവദിക്കാത്ത സാഹചര്യം ഉണ്ടോയെന്ന് എകെ ആൻറണി ആരാഞ്ഞു. എന്നാൽ ഇന്ത്യയെ പട്രോളിംഗിൽ നിന്ന് ആർക്കും തടയാനാവില്ലെന്നും ഇതിനാണ് സൈനികർ വീരമൃത്യു വരിച്ചതെന്നും പ്രതിരോധമന്ത്രി മറുപടി നൽകി. സേനയ്‌ക്കൊപ്പം നിൽക്കുന്നതായി എല്ലാ പാർട്ടികളും പാർലമെന്റിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *