അമേരിക്കയിൽ മലയാളി നഴ്‌സിന്റെ മരണം, ഭർത്താവ് പിടിയിൽ; നടന്നത് അതിക്രൂരമായ കൊലപതാകം
അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. കോട്ടയം സ്വദേശി മെറിനാണ് കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ചയാണ് വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് പോകാൻ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു 17 തവണയാണ് കുത്തി പരുക്കേൽപ്പിച്ചത്. തുടർന്ന് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് മാത്യു കാർ കയറ്റുകയായിരുന്നു. രണ്ട് വർഷമായി ഇരുവരും അകന്നു കഴിയുകയാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട്