പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ
പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ. പാകിസ്താനിൽ നിന്നാണ് ഈ ഹൃദയഭേദതകമായ ദൃശ്യം. പാകിസ്താനി മാധ്യമമായ ഡെയ്‌ലി ടൈംസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് നെക്രോഫീലിയ ( മൃതദേഹങ്ങളെ പീഡിപിക്കൽ) വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പാകിസ്താൻ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയെയാണ് വാർത്തെടുത്തിരിക്കുന്നതെന്നും ഒടുവിൽ പെൺകുട്ടികളുടെ ശവക്കല്ലറ വരെ താഴിട്ട് പൂട്ടേണ്ട ഗതികേടിലേക്ക് പാക് ജനത എത്തിയെന്നും എഴുത്തുകാരൻ ഹാരിസ് സുൽത്താൻ ആരോപിച്ചു.
2011 ലാണ് പാകിസ്താനിൽ നെക്രോഫീലിയ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്ന് 48 മൃതദേഹങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ശവക്കല്ലറ സൂക്ഷിപ്പുകാരൻ മുഹമ്മദ് റിസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാഷ്ണൽ കമ്മീഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് നൽകുന്ന റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ 40 ശതമാനം സ്ത്രീകളും ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.