Wednesday, January 8, 2025
World

ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു

 

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയായ മൈക്കിൾ കോളിൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 90 വയസായിരുന്നു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. ട്വിറ്ററിലൂടെയായിരുന്നു കുടുംബാംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിൾ കൊളിൻസ്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു അപ്പോളോ ദൗത്യസംഘത്തിലെ മറ്റംഗങ്ങൾ.

1969 ജൂലൈ മാസത്തിലാണ് ബഹിരാകാശ മേഖലയിൽ ഈ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൽ കോളിൻസ് ആയിരുന്നു. ബഹിരാകാശ പര്യവേഷണ കേന്ദ്രം നാസ അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *