ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് വിലക്കി ഇന്ത്യ
ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. വാരിസ് പഞ്ചാബ് ഡി തലവൻ അമൃത്പാൽ സിംഗിനെക്കുറിച്ചുള്ളതും, സിഖ് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന.
നിയമപരമായ കാരണത്താൽ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ഹാൻഡിൽ പ്രദർശിപ്പിച്ച സന്ദേശത്തിൽ പറയുന്നു. എന്നാൽ ഇതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവർത്തകരുടെയും സിഖ് സമുദായത്തിലെ പ്രമുഖരുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കനേഡിയൻ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗർ, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു.