Sunday, January 5, 2025
World

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ് ബൈഡന്‍ പ്രസിഡന്റായതിനെതിരെ അഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദികള്‍ തലപൊക്കിയതിനെ തുടര്‍ന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.

ചില ആക്രമണോത്സുകമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട് ആക്രമണകാരികള്‍ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് മാറ്റത്തിനെതിരെയും നീക്കം ശക്തമാക്കിയതിനാലാണ് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തത് മുതല്‍ ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ഭീഷണിയേറിയിരിക്കുന്നുവെന്നാണ് ദി നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം ബുള്ളറ്റിന്‍ മുന്നറിയിപ്പേകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *