Saturday, October 19, 2024
National

ചൈനക്ക് വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി; ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ സര്‍ക്കാര്‍ നിരോധിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ നിരോധിച്ചു കൊണ്ടാണ് ചൈനയ്‌ക്കെതിരായ നീക്കത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്.

‘Mi Browser Pro – Video Download, Free Fast & Secure’ നെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. ഡിവൈസുകളുടെ പ്രകടനത്തെ മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ബ്രൗസറിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കമ്പനിയുടെ ഭാഗത്തു നിന്ന് നീക്കം നടക്കുന്നതായി വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രൗസര്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡിവൈസുകളുടെ പ്രടകടനത്തെ ബാധിക്കില്ലെന്നാണ് കമ്പനി തറപ്പിച്ചു പറയുന്നത്.

ഉപയോക്താക്കള്‍ക്ക് മറ്റെതെങ്കിലും ബ്രൗസര്‍വഴി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഷവോമി ബ്രൗസറിനെതിരായ സര്‍ക്കാര്‍ നടപടി ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുമ്പോള്‍ ആ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് 10 കോടിയിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിതച്ച ഷവോമി മുന്‍നിര മൊബൈല്‍ ബ്രാന്‍ഡാണ്.

Leave a Reply

Your email address will not be published.