ബാണാസുര സാഗര്‍ ജലനിരപ്പ് 773.05 മീറ്റര്‍; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
ബാണാസുര സാഗര്‍ ജലസംഭരണിയിലെ ജലനിരപ്പ് 773.05 മീറ്ററായ സാഹചര്യത്തില്‍ പ്രാരംഭ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണിത്. ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും 774.00 മീറ്ററില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774.50 മീറ്ററിന്റെ അടിസ്ഥാനത്തിലാണ് ഈ അലര്‍ട്ടുകള്‍. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണുസുര സാഗര്‍ ഡാം.