കൊവിഡ് ;ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരിച്ചിട്ടുളളത് 90,738 പേർ
മേലിലാന്റ്: കൊവിഡ് രോഗം മൂലം ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 9,90,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത് 9,90,738 പേരാണ് ഇതുവരെ മരിച്ചിട്ടുളളത്. ലോകത്താകമാനം 32.6 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്ത് അമേരിക്ക തന്നെയാണ് ഇപ്പോഴും രോഗതീവ്രതയുടെ കാര്യത്തില്‍ മുന്നില്‍, അവിടെ 70,65,019 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 2,04,249 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്, 1,40,537 പേരാണ് അവിടെ മരിച്ചത്. 30,000ത്തിലധികം പേര്‍ മരിച്ച മെക്‌സിക്കോ, ബ്രിട്ടന്‍, ഇറ്റലി, പെറു, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയവയാണ് അടുത്ത സ്ഥാനങ്ങളില്‍.