Thursday, January 9, 2025
Kerala

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല: എ വിജയരാഘവൻ

 

രാമനാട്ടുകാര സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സിപിഎം അനുഭാവികളും പ്രതികളായ സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ്. ഒരു കോടിയിൽപ്പരം വർഗ ബഹുജന സംഘടനാ പ്രവർത്തകരുമുണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കില്ല

പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്‌ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി നിർത്താൻ ശ്രദ്ധിച്ചു. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണമെന്നതിൽ സിപിഎം മാർഗനിർദേശം നൽകിയിട്ടുണ്ട്. അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണെന്നും വിജയരാഘവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *