മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ച് ചൈന; അതിർത്തിയിൽ വീണ്ടും അശാന്തി
ലഡാക്ക് അതിർത്തിയിൽ ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിർമിക്കുന്നതായും സൂചനകളുണ്ട്. കിഴക്കൻ ലഡാക്ക് സെക്ടറിന് സമീപത്തുള്ള അക്‌സായി ചിൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതി റോഡ് നിർമിക്കുന്നത്
ടിബറ്റൻ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചതായും സൈനിക ക്യാമ്പുകൾ നിർമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരീക്ഷണ ഡ്രോണുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
തദ്ദേശീയരായ ടിബറ്റുകാരെ കൂടി അതിർത്തി ഔട്ട് പോസ്റ്റുകളിൽ വിന്യസിക്കാനുള്ള ചൈനയുടെ ശ്രമവും വേഗത്തിലാണ്. കഴിഞ്ഞ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിർത്തിയിലെ നിർമാണത്തിന്റെ കാര്യത്തിൽ ചൈന ഒരുപാട് മുന്നോട്ടുപോയതായാണ് വ്യക്തമാകുന്നത്.