അതിർത്തിയിൽ മലയാളി വിദ്യാർഥികളെ യുക്രൈൻ സൈന്യം കാറിടിച്ച് വീഴ്ത്തി, തോക്കൂചൂണ്ടി ഭീഷണിയും
യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്നും രക്ഷപ്പെടാനുള്ള മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ആക്രമണമവുമായി യുക്രൈൻ സൈന്യം. പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സൈന്യം കാറിടിച്ച് കയറ്റി. നിരവധി വിദ്യാർഥികൾ മറിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി
തിരിച്ച് ചോദ്യമുന്നയിച്ചവരെ യുക്രൈൻ സൈന്യം ചവിട്ടിവീഴ്ത്തി. ആകാശത്തേക്ക് സൈന്യം വെടിയുതിർത്തു. കൂടാതെ വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിയും ഉയർത്തി. താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ നിർദേശിച്ചാണ് ഭീഷണി. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്.
പോളണ്ട് അതിർത്തിയായ ഷെഹ്നിയിലാണ് സംഭവം. പോളണ്ട് വഴി രക്ഷദൗത്യം നടക്കുന്നുണ്ടെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം വിശ്വസിച്ചാണ് വിദ്യാർഥികൾ ഇവിടെ എത്തിയത്. എന്നാൽ ഇവരെ അതിർത്തി കടത്തി വിടാൻ യുക്രൈൻ സൈന്യം തയ്യാറാകുന്നില്ല.