സൽമാൻ ഖാനും സുന്ദർ പിച്ചൈയും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ
ബോളിവുഡ് നടൻ സൽമാൻ ഖാനും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രയേലി സൈബർ ഇൻ്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഉപഭോക്താക്കളുടെ ഇ-മെയിൽ, പേര്, യൂസർനേം, ഫോളോവേഴ്സ്, ചിലരുടെ ഫോൺ നമ്പരുകളൊക്കെ വില്പനയ്ക്കുണ്ട്. മുൻപും ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടിരുന്നെങ്കിലും ഇതാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ഡേറ്റ ചോർച്ച.