Tuesday, April 15, 2025
World

ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസിന്റെ രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കമായി

ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസിന്റെ രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കമായി. ജി ട്വന്റി ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഒലാഫ് ഷോൾസിന്റെ ആദ്യ ഇന്ത്യൻ സന്ദർനം. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിലാണ് ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറായത് എന്ന് ഒലാഫ് ഷോൾസ് പ്രശംസിച്ചു.

രാഷ്ട്രപതി ഭവനിൽ ഒലാഫ് ഷോൾസിന് ഒരുക്കിയ സ്വീകരണത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും വാർത്താ സമ്മേളനത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

ഇന്ത്യയുടെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ജർമ്മനി എന്നും ഇരു രാജ്യങ്ങളും തമ്മിൽ പുതിയ കരാറുകളിൽ ഒപ്പുവച്ചു എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.ഉഭയ കക്ഷി സഹകരണം, സുസ്ഥിരവികസനം എന്നീ ആശയങ്ങളിൽ ഊന്നിയായിരുന്നു ചർച്ചകൾ.

Leave a Reply

Your email address will not be published. Required fields are marked *