ജർമനിയിലെ സർവകലാശാലയിൽ വെടിവയ്പ്; നിരവധി പേർക്ക് പരിക്ക്
ബെർലിൻ: തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഹൈഡൽബെർഗ് സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. സർവകലാശാലയിലെ ലെക്ചർ ഹാളിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്..
തിങ്കളാഴ്ച ഉച്ചയോടെയാണ അക്രമം നടന്നത്. സർവകലാശാലയിലെ ഒരു വിദ്യാർഥി തന്നെയാണ് അക്രമം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ സ്വയം വെടിവച്ച് ജീവനൊടുക്കി.