Thursday, January 9, 2025
Kerala

പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; എ​സ്ഐ​യു​ടെ കാ​ലൊ​ടി​ഞ്ഞു

 

പത്തനംതിട്ട: പ​ന്ത​ള​ത്ത് പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​ന്ത​ളം എ​സ്‌​ഐ ഗോ​പ​ന്‍റെ കാ​ലൊ​ടി​ഞ്ഞു. ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു​പ​റ്റി. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​ദേ​ശ​വാ​സി​യാ​യ അ​ജി എ​ന്ന ആ​ള്‍ ന​ല്‍​കി​യ പ​രാ​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കു​ള​ന​ട സ്വ​ദേ​ശി മ​നു, അ​ഞ്ച​ൽ സ്വ​ദേ​ശി രാ​ഹു​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *