നിലപാടിൽ അയവു വരുത്തി ഗവർണർ; സർവകലാശാല ഫയലുകളിൽ ഒപ്പിട്ടു
തിരുവനന്തപുരം: ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സിലര്‍ എന്ന നിലയില്‍ സര്‍വകലാശാലയിലെ ഫയലുകളില്‍ അദ്ദേഹം ഒപ്പിട്ടു തുടങ്ങി.
അമേരിക്കയിലേക്ക് പോകുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇടപെടീലിലാണ് ഗവര്‍ണര്‍ അയഞ്ഞത്. പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നാല് കത്തുകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.
കൂടാതെ അദ്ദേഹത്തെ രണ്ടു തവണ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. ആദ്യ മൂന്ന് കത്തുകള്‍ ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാടില്‍ തൃപ്തനാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്ക് പുനർ നിയമനം നൽകിയതും രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതുമടക്കം വിഷയങ്ങളുയർന്നതോടെയാണ് ഗവർണർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.