Saturday, April 12, 2025
World

സെക്‌സ് വീഡിയോകളിലൂടെ കോടികളുണ്ടാക്കിയ പോണ്‍ സൈറ്റ് ഉടമ ഒളിവു ജീവിതത്തിനിടെ പിടിയില്‍

സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ ഉപയോഗിച്ച് പോണ്‍ സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത പോണ്‍ വെബ്‌സൈറ്റ് ഉടമ പിടിയില്‍. യു എസ് അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ വര്‍ഷങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന ന്യൂസിലാന്‍ഡ് സ്വേദശിയെ സ്പാനിഷ് പൊലീസാണ് പിടികൂടിയത്. എഫ് ബി ഐ തിരയുന്ന ക്രിമിനലുകളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുവന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗേള്‍സ് ഡൂ പോണ്‍, ഗേള്‍സ് ഡൂ ടോയ്‌സ് എന്നീ പോണ്‍ വെബ്‌സൈറ്റുകളുടെ ഉടമകളില്‍ ഒരാളായ ന്യൂസിലാന്‍ഡ് സ്വദേശി മൈക്കിള്‍ ജെയിംസ് പ്രാറ്റാണ് പിടിയിലായത്. അമേരിക്കയിലെ ഒരു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ സ്‌പെയിനില്‍ വ്യാജ വിലാസത്തില്‍ കഴിയുകയായിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ കാലങ്ങളായി ഇയാളുടെ പിറകിലായിരുന്നു. ഓരോ രാജ്യങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പൊലീസ് എത്തും മുമ്പ് സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു പതിവ്.

മോഡലിംഗ് ഏജന്‍സിയുടെ മറവിലാണ് ഇയാള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. മോഡലിംഗ് ആഗ്രഹവുമായി എത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയില്‍ വീഴത്തി പോണ്‍ സിനിമകളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തു വന്നിരുന്നത്. സ്ത്രീകളെ നിര്‍ബന്ധിതമായി പോണ്‍ സിനിമകളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തു വന്നിരുന്നത്. സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും കൊണ്ടുവന്ന് രഹസ്യ താവളങ്ങളില്‍ പൂട്ടിയിടുക, ലൈംഗികമായി പീഡിപ്പിക്കുക, ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും പോണ്‍ സിനിമകളില്‍ അഭിനയിപ്പിക്കുക, ഇവ വിവിധ പോണ്‍ സൈറ്റുകളിലൂടെ വിറ്റ് കോടികള്‍ സമ്പാദിക്കുക എന്നിവയായിരുന്നു ഇയാളുടെയും സംഘത്തിന്റെയും പ്രധാന ചെയ്തികള്‍.

2019-ലാണ് ഇയാളും സംഘവും കുടുങ്ങിയത്. ദക്ഷിണ കാലിഫാര്‍ണിയയിലെ ഒരു കോടതിയാണ് ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പൊലീസ് പിടികൂടുമെന്ന് ഭയന്ന് വിവിധ രാജ്യങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അതിനിടെയാണ് സ്‌പെയിനില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *