വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ നിര്‍ദേശം; ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതിന് കേസെടുക്കണമെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഭിജിത്തിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് ജെ.ജെ പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ നാഗപ്പന്‍ തള്ളിയിരുന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാന്നതെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.