Wednesday, April 16, 2025
World

ഒരു ലക്ഷം കടന്ന് ആഗോള ഒമിക്രോൺ കേസുകള്‍

 

ആഗോളതലത്തിൽ ഒരു ലക്ഷം കടന്ന് ഒമിക്രോൺ കേസുകൾ. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ മാത്രം 15,000 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിലും ഡെന്മാർക്കിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്നലെ വരെയായി ആകെ 106 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബ്രിട്ടനിൽ 60,508 ആണ് അവസാനമായി പുറത്തുവന്ന കണക്ക്. രണ്ടാം സ്ഥാനത്തുള്ള ഡെന്മാർക്കിൽ 26,362 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നോർവേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങൾ. ഒമിക്രോൺ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 1,444 പേർക്കാണ് ഇതുവരെയായി കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ഒമിക്രോൺ ബാധിച്ചവരിൽ ആകെ 16 പേർക്ക് മാത്രമാണ് ആഗോളതലത്തൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.

അതിവ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ് ഒമിക്രോൺ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 70 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ പടരുന്നതെന്നാണ് ഹോങ്കോങ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *