മൂന്നുവയസുകാരന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു; മാതാവിന് ദാരുണാന്ത്യം
യുഎസില്‍ മൂന്നുവയസുകാരനായ മകന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. സൗത്ത് കരോലിനയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ലെന്നും അബദ്ധത്തില്‍ വെടി വയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സ്പാര്‍ട്ടന്‍ബര്‍ഗില്‍ താമസിച്ചിരുന്ന കോറ ലിന്‍ ബുഷ് എന്ന 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുഎസില്‍ ഈ വര്‍ഷം മാത്രം 194 കുട്ടികള്‍ മനപൂര്‍വമല്ലാത്ത വെടിവയ്പ്പ് കേസുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 82 പേര്‍ ഇത്തരത്തില്‍ മരണപ്പെടുകയും 120ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.