താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാൻ; സാർക്ക് യോഗം റദ്ദാക്കി
ന്യൂയോർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പാക് നിർദേശത്തെ എതിർക്കുകയായിരുന്നു
അഫ്ഗാൻ വിദേശകാര്യ മന്ത്രിയായ ആമിർ ഖാൻ മുത്താഖിയെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാക്കിസ്ഥാന്റെ നിർദേശം. താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. മറ്റ് ലോകരാഷ്ട്രങ്ങളും ഇതേ സമീപനമാണ് തുടരുന്നത്.
ഇന്ത്യ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്ക്. അഫ്ഗാൻ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നായിരുന്നു അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ പാക്കിസ്ഥാൻ ഇതിനെ എതിർക്കുകയായിരുന്നു.