അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവെച്ചു
അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ താത്കാലികമായി നിർത്തിവെച്ചു. കാബൂൾ വിമാനത്താവളത്തിലെ സൗകര്യ കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പിഐഎ അറിയിച്ചു
താലിബാൻ അധികാരമേറ്റെടുത്തതിന് ശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ കരുതുന്നു.
കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കൻ സൈന്യത്തിന്റെ പക്കലാണ്. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് യുഎസ് സൈന്യം പ്രാധാന്യം നൽകുന്നതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.