കാബൂൾ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ പൗരൻമാരാണ് മരിച്ച ഏഴ് പേരും.
രാജ്യം വിടാനായി ആയിരക്കണത്തിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തിക്കും തിരക്കും കൂട്ടുന്നത്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ നൽകാനാണ് ശ്രമമെന്നും ബ്രിട്ടൻ അറിയിച്ചു.