‘ഉമ്മന്‍ ചാണ്ടി പാവങ്ങള്‍ക്കായി ജീവിച്ചു മരിച്ച നേതാവ്’; അനുസ്മരിച്ച് ഗോള്‍ഡ് കോസ്റ്റ് ഓര്‍ത്തഡോക്സ് പള്ളി
ഗോൾഡ് കോസ്റ്റ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ വിതുമ്പി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളികളും. അദ്ദേഹത്തിന്റെ ഓർമ്മക്കായി പ്രത്യേക കുർബ്ബാനയും അനുസ്മരണ യോഗങ്ങളും വ്യാപകമായി നടക്കുകയാണ്. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഷിനു ചെറിയാൻ നേതൃത്വം വഹിച്ചു.
പാവങ്ങൾക്കായി ജീവിച്ചു മരിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ഫാ. ഷിനു അനുസ്മരിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗത്തിലും നിരവധി ആളുകൾ ആണ് പങ്കെടുത്തത്. അതേസമയം നാളെ നിരവധി ദേവാലയങ്ങളിൽ ഉമ്മൻചാണ്ടിയുടെ നിത്യശാന്തിക്കായുള്ള പ്രാർത്ഥന നടക്കുന്നുണ്ട്.