നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി സൂചന
നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുടരുന്നു. ഏറ്റവുമൊടുവിലായി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം നേരത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്
ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആരാധകർ നേമത്തേക്ക് പോകരുതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയും ചെയ്തു. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തുന്നതെന്നാണ് സൂചന